പുതിയ കോവിഡ് രോ​ഗിക്ക് ആറു പഞ്ചായത്തുകളിലെ ആളുകളുമായി സമ്പർക്കം; കോഴിക്കോട് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ

സാമൂഹിക വ്യാപന തുടയുന്നതിന്റെ മുൻകരുതലിന്റെ ഭാ​ഗമായിട്ടാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചത്.
പുതിയ കോവിഡ് രോ​ഗിക്ക് ആറു പഞ്ചായത്തുകളിലെ ആളുകളുമായി സമ്പർക്കം; കോഴിക്കോട് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ

കോഴിക്കോട്; കോഴിക്കോട് ജില്ലയിലെ ആറു പഞ്ചായത്തുകളെ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെ വടകര താലൂക്കിലെ തൂണേരി ഗ്രാമപഞ്ചായത്തില്‍ പെട്ട വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ വന്നത്. കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ആറു പഞ്ചായത്തുകളിലെ ആളുകളുമായി സമ്പർക്കമുണ്ടായിരുന്നു. സാമൂഹിക വ്യാപന തുടയുന്നതിന്റെ മുൻകരുതലിന്റെ ഭാ​ഗമായിട്ടാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചത്.

തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമായി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. കൂടാതെ പുറമേരി, വടകര പഴയങ്ങാടി മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യക്കച്ചവടക്കാരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. ഇവിടങ്ങളിലെ ഭക്ഷ്യ- അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ  എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com