മുംബൈയില്‍ നിന്ന് എറണാകുളത്തെത്തിയ സ്ത്രീക്ക് കോവിഡ്; സ്ഥിതി ഗുരുതരം

മുംബൈയില്‍ നിന്ന് എറണാകുളത്തെത്തിയ സ്ത്രീക്ക് കോവിഡ്; സ്ഥിതി ഗുരുതരം

കൊച്ചി:  വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ നിന്നും ട്രെയിനില്‍ എറണാകുളത്തെത്തിയ 80 വയസുകാരിയെ ശ്വാസതടസ്സം മൂലം എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു.വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ചതു മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും,  ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും, വൃക്കകളുടെയും, ഹൃദയത്തിന്റെയും  പ്രവര്‍ത്തനത്തില്‍ സാരമായ  പ്രശ്‌നങ്ങളുള്ളതായും  കണ്ടെത്തി. 

എറണാകുളം മെഡിക്കല്‍ കോളേജിലെ PCR ലാബില്‍ നടത്തിയ ഇവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണ്.ന്യൂമോണിയ മൂലം ശ്വാസതടസ്സം നേരിടുന്നതിനാല്‍ കൃത്രിമ ശ്വാസോഛ്വാസമുള്‍പ്പടെയുള്ള ചികിത്സ നല്‍കി വരുന്നു. ഇവര്‍ മെഡിക്കല്‍ ഐ. സി. യുവില്‍ കോവിഡ് ചികിത്സാ നോഡല്‍ ഓഫീസറും വൈസ് പ്രിന്‍സിപ്പലുമായ ഡോ. എ ഫത്താഹുദ്ദീന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ ചികിത്സയിലാണ്. 

തൃശൂര്‍ സ്വദേശിനിയായ ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും, ആരോഗ്യ സ്ഥിതി ഗുരുതരമായി  തുടരുകയാണെന്ന് മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com