സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; അബുദാബിയില്‍ നിന്നെത്തിയ തിരുവല്ല സ്വദേശി മരിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; അബുദാബിയില്‍ നിന്നെത്തിയ തിരുവല്ല സ്വദേശി മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്.  കോവിഡ് ലക്ഷണങ്ങളെ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ച ഇയാള്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

ഇദ്ദേഹത്തിന് പ്രമേഹരോഗം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ട് ആയി.ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു. തെലങ്കാനയിലേക്ക് പോകുകയായിരുന്ന അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം.
 

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com