കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 30th May 2020 07:38 AM |
Last Updated: 30th May 2020 07:38 AM | A+A A- |
shahul_hameed
ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. യുഎഇയില്‍ രണ്ടു പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്.
മലപ്പുറം എടപ്പാള്‍ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും മലപ്പുറം കടുങ്ങാപുരം കട്ട്‌ലശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് (37)അജ്മാനിലും കോഴിക്കോട് പെരുമണ്ണ സ്വദേശി വി പി അബ്ദുള്‍ ഖാദര്‍ (55) സൗദി അറേബ്യയിലും മരിച്ചു.
സൗദി അല്‍കോബറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുള്‍ ഖാദര്‍. അബുദാബിയില്‍ മരിച്ച മൊയ്തുട്ടി കേരള സാംസ്‌കാരികവേദി പ്രവര്‍ത്തകനായിരുന്നു. അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാഹുല്‍ ഹമീദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.