അണ്‍ലോക്ക്-1ല്‍ ആശങ്ക; ലോക്ക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാന തീരുമാനം തിങ്കളാഴ്ച  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2020 09:44 PM  |  

Last Updated: 30th May 2020 09:44 PM  |   A+A-   |  

COVIDKIOSK6

 

കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇളവുകളും നിയന്ത്രണങ്ങളും വിശദീകരിച്ചുകൊണ്ടുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കും. രാജ്യത്താകമാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മുന്‍നിര്‍ത്തിയായിരിക്കും നടപടികള്‍.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനം ആശങ്ക പ്രകടിപ്പിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെ വേണം ഇളവുകള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും സമൂഹ വ്യാപനം ഇല്ല എന്ന് ഉറപ്പാക്കണമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. 

തീവ്രബാധിത മേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാന്‍ അനുവദിക്കും. രാജ്യാന്തര വിമാന യാത്ര, മെട്രോ റെയില്‍, സിനിമ ഹാള്‍, ജിം, സ്വമ്മിങ് പൂള്‍, പാര്‍ക്ക്, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, തുടങ്ങി ജനം കൂട്ടം കൂടാന്‍ ഇടയുളള സ്ഥലങ്ങളിലെ നിരോധനം തുടരും.