അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി 

വിജിലൻസിന്റെ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ട് കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു കോടതി
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി 

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി കോടതി തള്ളി. കോട്ടയം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. വിജിലൻസിന്റെ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ട് കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു കോടതി. 

ഔദ്യോഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ കേസ്. വിടുതൽ ഹർജി തള്ളിയതോടെ 
തച്ചങ്കരി വിചാരണയടക്കമുള്ള മറ്റ് നടപടികൾ നേരിടേണ്ടി വരും. അടുത്ത മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.

സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ല. തൃശൂർ സ്വദേശിയായ പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരേ പരാതി നൽകിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com