മലപ്പുറം : മലപ്പുറത്ത് മദ്യപാനത്തിനിടെ കൊലപാതകം. മലപ്പുറം താനൂരിലാണ് സംഭവം. മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്.
കട്ടച്ചിറയില്‍ താമസിക്കുന്ന അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കുത്തേറ്റ് മരിച്ചത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു.
ഇവരെ കുത്തിയ രാഹുല്‍, സൂഫിയാന് എന്നിവരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ