സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം; ആലപ്പുഴയിൽ മരിച്ച യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

മെയ് 29ന് അബുദാബിയിൽ നിന്നെത്തിയ ജോസ് ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു
സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം; ആലപ്പുഴയിൽ മരിച്ച യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

ആലപ്പുഴ; ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ഇതോടെ  സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒൻപതായി. 

മെയ് 29ന് അബുദാബിയിൽ നിന്നെത്തിയ ജോസ് ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ​കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചതിനു ശേഷം സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.

തിരുവല്ല സ്വദേശി ജോഷി മാത്യുവാണ് ഇന്നലെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  ഭാര്യക്കൊപ്പം വിസിറ്റിങ് വിസയില്‍ ദുബായിലെ മക്കളുടെ അടുത്തേക്കുപോയ ജോഷി മേയ് 11-നാണ് തിരികെയെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com