ആലപ്പുഴ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു 

മുഹമ്മദ് അനസ്(28), ജിബിൻ തങ്കച്ചൻ(28) എന്നിവരാണ് മരിച്ചത്
ആലപ്പുഴ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു 

ആലപ്പുഴ: പള്ളിപ്പാട് അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മുഹമ്മദ് അനസ്(28), ജിബിൻ തങ്കച്ചൻ(28) എന്നിവരാണ് മരിച്ചത്. കായംകുളം ചേരാവള്ളി സ്വദേശികളാണ് ഇവർ. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. 

 ചൂണ്ടയിടുന്നതിനാണ് സുഹൃത്തുക്കളായ നാലംഗ സംഘം ഇവിടെയെത്തിയത്. ഇതിനിടെ കുളിക്കാനിറങ്ങിയ അനസും, ജിബിനും ആറ്റിൽ മുങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചെന്നാണ് യുവാക്കളെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർ പറയുന്നത്. ഇരുവരുടെയും മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com