കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 

പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്
കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ പത്ത് ദിവസം പ്രായമുള്ള കുഞ്ഞും. മെയ് 23 ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 33 കാരിയായ യുവതിയുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.  

ഇന്ന് ജില്ലയിൽ ആറ് പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. മെയ് 20 ന് ഡൽഹിയിൽ നിന്നുള്ള സ്‌പെഷൽ ട്രെയിനിൽ 22 ന് തിരുവനന്തപുരത്ത് എത്തിയ കൊല്ലം അരിയനല്ലൂർ സ്വദേശിയായ 22കാരൻ, മുംബൈയിൽ നിന്ന് മെയ് 25 ന് ഡൽഹി -തിരുവനന്തപുരം രാജ്ധാനി എക്‌സ്പ്രസിൽ 26ന് തിരുവനന്തപുരത്ത് എത്തിയ മുംബൈയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന തൃക്കോവിൽവട്ടം സ്വദേശിയായ 28 കാരി, മെയ് 26 ന് മുംബൈ താനെയിൽ നിന്നും സ്‌പെഷൽ ട്രെയിനിൽ പുറപ്പെട്ട് 27 ന് പുലർച്ചെ എറണാകുളത്തു നിന്നും കെ.എസ്ആർ.ടിസിയിൽ കരുനാഗപ്പള്ളി വഴി കൊല്ലത്ത് എത്തിയ തലവൂർ സ്വദേശിയായ 23 കാരൻ, ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശിയായ നാൽപ്പത്തിയാറുകാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ഇതോടെ നിലവിൽ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രിയിൽ പരിചരണത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com