ക്വാറന്റീൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി മടങ്ങി, പിന്നാലെ ​ഗർഭിണിയെ തേടി കോവിഡ് പോസിറ്റീവെന്ന അറിയിപ്പ് ; ന​ഗരസഭ ജീവനക്കാരും നിരീക്ഷണത്തിൽ

ഒന്നേകാൽ വയസ്സുള്ള കുഞ്ഞുള്ള യുവതി 13നാണ് കുവൈറ്റിൽ നിന്നെത്തിയത്
ക്വാറന്റീൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി മടങ്ങി, പിന്നാലെ ​ഗർഭിണിയെ തേടി കോവിഡ് പോസിറ്റീവെന്ന അറിയിപ്പ് ; ന​ഗരസഭ ജീവനക്കാരും നിരീക്ഷണത്തിൽ

പാലക്കാട് : വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ഗർഭിണി നഗരസഭാ ഓഫിസിൽ നിന്ന് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ തേടിയെത്തിയത് കോവിഡ് പോസിറ്റീവ് ആണെന്ന അറിയിപ്പ്. ഇതോടെ, നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി. യുവതി താമസിക്കുന്ന പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

ഒന്നേകാൽ വയസ്സുള്ള കുഞ്ഞുള്ള യുവതി 13നാണ് കുവൈറ്റിൽ നിന്നെത്തിയത്. ഗർഭിണിയായതിനാ‍ൽ വീടിനു മുകളിലായിരുന്നു ക്വാറന്റീനിൽ പാർപ്പിച്ചത്. 25ന് സാംപിൾ പരിശോധനയ്ക്ക് നൽകി. ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നാണ് അറിയിപ്പു ലഭിച്ചത്. രോഗമുള്ളതായി അറിയിപ്പു ലഭിക്കാത്തതിനാൽ ക്വാറന്റീൻ കാലാവധി പൂർത്തിയായ ശേഷം ഇവരുടെ പിതാവ് സർട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചു.

മകളുമായെത്തണമെന്ന് ഓഫിസിൽ നിന്നു നിർദേശിച്ചതോടെ അവരെയും കൂട്ടി വെള്ളിയാഴ്ച വീണ്ടും നഗരസഭയിലെത്തി മടങ്ങുമ്പോഴാണ് പോസിറ്റീവ് ആണെന്നും ജില്ലാ ആശുപത്രിയിൽ എത്തണമെന്നും ഫോൺ സന്ദേശം ലഭിച്ചത്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കൃത്യസമയത്തു ഫലം ലഭിക്കാത്തതിനെ തുടർന്നാണ് 14 ദിവസത്തിനു ശേഷം സർട്ടിഫിക്കറ്റിനായി നഗരസഭാ ഓഫിസിൽ പോയതെന്ന് യുവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com