സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കോഴിക്കോട് സ്വദേശിനി മരിച്ചു; മരണം പത്തായി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മാവൂര്‍ സ്വദേശിനി സുലേഖയാണ് മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കോഴിക്കോട് സ്വദേശിനി മരിച്ചു; മരണം പത്തായി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് മരണം പത്തായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മാവൂര്‍ സ്വദേശിനി സുലേഖയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.  56 വയസായിരുന്നു.

ഈ മാസം 25നാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുലേഖയുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ആലപ്പുഴയിയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com