സര്‍ക്കാരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം ഉപദേശക വൃന്ദം ; അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ടെന്ന് ജേക്കബ് തോമസ്

തുല്യനീതി നടപ്പക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി തന്നെ വേട്ടയാടുന്നത്. തിരിച്ചിറങ്ങുന്നത് മഴുവുമായിട്ടാണെന്നും ജേക്കബ് തോമസ്
സര്‍ക്കാരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം ഉപദേശക വൃന്ദം ; അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ടെന്ന് ജേക്കബ് തോമസ്


തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ജേക്കബ് തോമസ്. അഴിമതി വിരുദ്ധ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി. സര്‍ക്കാരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം ഉപദേശക വൃന്ദമാണ്. തുല്യനീതി നടപ്പക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി തന്നെ വേട്ടയാടുന്നത്. തിരിച്ചിറങ്ങുന്നത് മഴുവുമായിട്ടാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ ആദ്യ എട്ടുമാസം മികച്ചതായിരുന്നു. അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ട്. രാഷ്ട്രീയപ്രവേശനത്തില്‍ ഉചിത സമയത്ത് തീരുമാനമെടുക്കും. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

35 വര്‍ഷത്തെ സേവനത്തിന് ശേഷം ജേക്കബ് തോമസ് ഇന്ന് വിരമിക്കുകയാണ്.  ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിരിക്കെയാണ് ജേക്കബ് തോമസ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം ഓഫിസ് മുറിയില്‍ കിടന്നുറങ്ങിയ ജേക്കബ് തോമസ്, കമ്പനി ഷോറൂമില്‍ നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം നല്‍കി വാങ്ങിയാണ് മടങ്ങിയത്.

ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയെത്തിയ ജേക്കബ് തോമസ് തൊഴിലാളികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. വിരമിക്കല്‍ ചടങ്ങോ യാത്രയയപ്പോ സംഘടിപ്പിച്ചില്ല. തിരുവനന്തപുരത്ത് ഐപിഎസ് അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലും ജേക്കബ് തോമസ് പങ്കെടുത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com