കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞു എന്നത് യാഥാര്‍ത്ഥ്യം; സിപിഎം കൂട്ടുകെട്ട് അനിവാര്യമെന്ന് ഉമ്മന്‍ചാണ്ടി

സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നത്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിഹാറില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com