59 വരെ ചെറു കണ്ണുകള്‍, വായയുടെ മുകള്‍ ഭാഗത്തായി ഈര്‍ച്ചവാളിന്റെ പല്ലുകളോട് സാമ്യമുള്ള പാട്, 239 കാലുകള്‍; തേരട്ട കുടുംബത്തിലേക്ക് പുതിയൊരു അതിഥി 

59 വരെ ചെറു കണ്ണുകള്‍, വായയുടെ മുകള്‍ ഭാഗത്തായി ഈര്‍ച്ചവാളിന്റെ പല്ലുകളോട് സാമ്യമുള്ള പാട്, 239 കാലുകള്‍; തേരട്ട കുടുംബത്തിലേക്ക് പുതിയൊരു അതിഥി 

സംസ്ഥാനത്ത് പുതിയ ഇനം തേരട്ടയെ കണ്ടെത്തി

പാലക്കാട് : സംസ്ഥാനത്ത് പുതിയ ഇനം തേരട്ടയെ കണ്ടെത്തി. ഹാര്‍പ്പാഗൊഫോറിഡെ കുടുംബത്തില്‍പ്പെട്ട  പുതിയ ഇനം തേരട്ടയെ പാലക്കാട് ജില്ലയിലെ തൃപ്പാളൂര്‍ പുള്ളോട് നടത്തിയ പഠനത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണവിഭാഗം ഗവേഷകനായ ഡോ. പ്രദീപ് എം ശങ്കരനാണ് കണ്ടെത്തിയത്.

പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ കൈവഴിയായ ഗായത്രിപ്പുഴയുടെ പേരുചേര്‍ത്ത് 'കാര്‍ലൊഗൊണസ് ഗായത്രി' എന്ന പേരാണ് തേരട്ടയ്ക്ക് നല്‍കിയത്. മഞ്ഞകലര്‍ന്ന കാപ്പിപ്പൊടി നിറത്തോടുകൂടിയ ഇവ ഉരുണ്ട ശരീരപ്രകൃതിയുള്ളവയാണ്. 133 മില്ലീമീറ്റര്‍വരെ നീളംവെക്കുന്ന ഇവയുടെ ശരീരത്തില്‍ 65 വളയങ്ങളുണ്ട്; 239 കാലുകളും. തലയുടെ ഇരുവശങ്ങളിലുമായി എഴ് മുതല്‍ എട്ട് നിരകളിലായി 55 മുതല്‍ 59 വരെ ചെറു കണ്ണുകളും ഇവയ്ക്കുണ്ട്. വായയുടെ മുകള്‍ ഭാഗത്തായി ഈര്‍ച്ചവാളിന്റെ പല്ലുകളോട് സാമ്യമുള്ള പാട് ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കും.

ചൂടുകൂടിയ സമയങ്ങളില്‍ കരിയിലകള്‍ക്കടിയിലും മറ്റും ഒളിച്ചുകഴിയുന്ന 'ഗായത്രി' മഴക്കാലമാകുന്നതോടെ സജീവമാവാന്‍ തുടങ്ങും. മഴക്കാലത്ത് നടപ്പാതകള്‍, പറമ്പുകള്‍ എന്നിവയ്ക്കുപുറമേ ചിലപ്പോള്‍ വീടുകള്‍ക്കുള്ളിലും കാണാന്‍ കഴിയും. ജൈവാവശിഷ്ടങ്ങള്‍ പായലുകള്‍ എന്നിവയാണ് പ്രധാന ആഹാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com