റേഷൻ വ്യാപാരികൾ നാളെ കട അടച്ച് പ്രതിഷേധിക്കും  

തിരുവനന്തപുരത്ത് പുളിമൂട്ടിൽ നാളെയാണ് ആദ്യത്തെ സപ്ലൈകോ റേഷൻ കടയുടെ ഉദ്ഘാടനം
റേഷൻ വ്യാപാരികൾ നാളെ കട അടച്ച് പ്രതിഷേധിക്കും  

തിരുവനന്തപുരം: നാളെ സംസ്ഥാനത്താകെ കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികൾ. സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ച റേഷൻകട ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണിത്. നാളെ തിരുവനന്തപുരത്ത് പുളിമൂട്ടിലാണ് ആദ്യത്തെ സപ്ലൈകോ റേഷൻ കടയുടെ ഉദ്ഘാടനം. 

സമരം മൂലം കടയടച്ച് റേഷൻ മുടങ്ങുന്ന സ്ഥലങ്ങളിൽ സപ്ളൈകോ ഔട്ട്ലെറ്റുകളോടു ചേർന്ന് റേഷൻകടകൾ തുറക്കാനാണ് സർക്കാരിന്റെ പദ്ധതി. റേഷൻ വ്യാപാരികൾ സമരം ചെയ്‌താലും റേഷൻ മുടങ്ങാതിരിക്കാനാണ് ഈ നീക്കം. അടച്ച കടയിലെ കാ‌ർ‌ഡുകൾ തൊട്ടടുത്തുള്ള സപ്ളൈകോ റേഷൻകടയിലെ ഇ-പോസ് മെഷീനിലേക്കു മാറ്റും. പോർട്ടബിലിറ്റി ഉള്ളതിനാൽ ഏത് കടയിൽ നിന്നും റേഷൻ വാങ്ങാം.

നിലവിൽ റേഷൻ ലൈസൻസികൾ സ്വകാര്യ വ്യക്തികളാണ്. സർക്കാർ റേഷൻ കടകൾ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് വ്യാപാരി സംഘടകളുടെ വാദം. ഇതിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് മൂന്ന് മുതൽ രാത്രി 7വരെ കടകൾ അടച്ചിടും. വ്യാപാരികൾ കറുത്ത് ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുകയും ചെയ്യും. 

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റേയും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com