സ്കൂളുകൾ ഉടൻ തുറക്കില്ല; 15-ാം തിയതിക്ക് ശേഷം തുറക്കുമെന്ന റിപ്പോർട്ട് തെറ്റെന്ന് വിദ്യാഭ്യാസവകുപ്പ് 

കോവിഡ്  ശമിച്ചിട്ടേ സ്കൂൾ തുറക്കുന്നകാര്യം പരിഗണിക്കൂ എന്നാണ് അറിയിപ്പ്
സ്കൂളുകൾ ഉടൻ തുറക്കില്ല; 15-ാം തിയതിക്ക് ശേഷം തുറക്കുമെന്ന റിപ്പോർട്ട് തെറ്റെന്ന് വിദ്യാഭ്യാസവകുപ്പ് 

തിരുവനന്തപുരം: കോവിഡ് വ്യാമനത്തിന് ശമനമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല. ഈ മാസം 15-ാം തിയതിക്ക് ശേഷം സ്കൂളുകൾ ഭാ​ഗികമായി തുറന്നേക്കും എന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഓൺലൈൻ ക്ളാസുകൾ ഭംഗിയായി നടക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. അതിനാൽ കോവിഡ്  ശമിച്ചിട്ടേ സ്കൂൾ തുറക്കുന്നകാര്യം പരിഗണിക്കൂ എന്നാണ് അറിയിപ്പ്. 

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്. തമിഴ്നാട് ഈ മാസം 16 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേരളവും സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ പദ്ധതിയിടുന്നതായി വാർത്തകൾ പ്രചരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com