ചാവക്കാട്ട് അടച്ചിട്ട വീട്ടിലെ പൂട്ടുതകര്‍ത്ത് മോഷണം; 36 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

ചാവക്കാട്ട് അടച്ചിട്ട വീട്ടിലെ പൂട്ടുതകര്‍ത്ത് അകത്തുകയറി മോഷണം
ചാവക്കാട്ട് അടച്ചിട്ട വീട്ടിലെ പൂട്ടുതകര്‍ത്ത് മോഷണം; 36 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

തൃശൂര്‍: ചാവക്കാട്ട് അടച്ചിട്ട വീട്ടിലെ പൂട്ടുതകര്‍ത്ത് അകത്തുകയറി മോഷണം. 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് പറയുന്നു. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. 

പുതിയറ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലാണ് താമസം. മാസത്തില്‍ ഒരു തവണ വീട്ടില്‍ വന്നുപോകാറാണ് പതിവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുമാസമായി വീട്ടില്‍ വന്നിരുന്നില്ല.

ഇന്ന് രാവിലെ ജീവനക്കാരന്‍ വന്നു നോക്കുമ്പോഴാണ് വീട്ടില്‍ മോഷണം നടന്ന കാര്യം അറിഞ്ഞത്. പിന്‍വശത്തെ വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി വീട്ടുടമസ്ഥന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. മറ്റെന്തെങ്കിലും നഷ്ടമായോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com