വ്യാപാരികൾ പ്രക്ഷോഭത്തിന്​, ഇന്ന് 10മണി മുതൽ 12 വരെ കച്ചവടമില്ല 

കട തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക
വ്യാപാരികൾ പ്രക്ഷോഭത്തിന്​, ഇന്ന് 10മണി മുതൽ 12 വരെ കച്ചവടമില്ല 

കൊച്ചി: ഇന്നു രാവിലെ 10 മണി മുതൽ 12 വരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരം. കട തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക. കോവിഡ് പ്രതിസന്ധിയിൽപെട്ട് തകർന്നുകൊണ്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. 

കോവിഡ് നിയന്ത്രണങ്ങൾ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങൾക്കും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതുമുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങൾ ധർണ നടത്തും. സൂ​ച​ന​സ​മ​ര​ത്തി​നു​ശേ​ഷം അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ക​ട​ക​ൾ അ​ട​ച്ചി​ട്ട് സ​മ​രം രം​ഗ​ത്തേ​ക്കി​റ​ങ്ങു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര​യും അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com