ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ തേടി ഇഡി ; തിരുവനന്തപുരത്തും കണ്ണൂരും റെയ്ഡ് ; രേഖകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ബംഗലൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തും കണ്ണൂരിലും അടക്കം എട്ടോളം സ്ഥലങ്ങളില്‍ ഒരേസമയം ഇ ഡി പരിശോധന നടത്തുന്നത്. 

ബിനീഷിന്റെ ബിനാമി സ്ഥാപനമെന്ന് വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ്, ടോറസ് റെമഡീസ്, കെ കെ ഗ്രാനൈറ്റ്‌സ് തുടങ്ങിയവയിലും പരിശോധന നടത്തുന്നുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തി. ഇ ഡി സംഘത്തോടൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫുമുണ്ട്.

ബിനീഷിന്റെ സുഹൃത്ത് അബ്ദുൾ ലത്തീഫിന്റെ വീട്ടിലും ഇ ഡി സംഘം റെയ്ഡ് നടത്തി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തി. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു  മുഹമ്മദ് അനസ്. 

അനസിൻ്റെ  വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. രേഖകൾ ഭാഗികമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനാൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇ ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങി. 

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയെക്കുറിച്ചും അന്വേഷണസംഘത്തിന് സംശയമുണ്ട്. ബിനീഷിന് നിരവധി ബിനാമികളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com