മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം വേണം, പൊലീസിന് എതിരെ എഐവൈഎഫ്

വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്
മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം വേണം, പൊലീസിന് എതിരെ എഐവൈഎഫ്

തിരുവനന്തപുരം:വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസിന് എതിരെ എഐവൈഎഫ് രംഗത്തുവന്നിരിക്കുന്നത്. 

ഏറ്റുമുട്ടലിനിടയായ സാഹചര്യത്തിന്റെ യഥാര്‍ത്ഥ വസ്തുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഏകപക്ഷീയമായ പൊലീസ് നടപടിയാണ് ഉണ്ടായതെന്നുമുള്ള സംശയം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം അനിവാര്യമായി വന്നിരിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും എഐവൈഎഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നേരത്തെയും, മാവോയിസ്റ്റ് കൊലപാതങ്ങള്‍ക്ക് എതിരെ പൊലീസിനെ വിമര്‍ശിച്ച് സിപിഐയും എഐവൈഎഫും രംഗത്തുവന്നിട്ടുണ്ട്. 

തമിഴ്‌നാട് സ്വദേശി വേല്‍മുരുകനാണ് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷയ്ക്കായി നടത്തിയ വെടിവെയ്പ്പിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വാദം. പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്ന മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് സംഘത്തിനും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലയുടെ വാര്‍ഷിക ദിനത്തില്‍ ആക്രമണം നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com