തിരുവനന്തപുരത്ത് പോര് രൂക്ഷം; ബിജെപി ജില്ലാ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടു

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കവെ തിരുവനന്തപുരം ബിജെപിയില്‍ പോര് രൂക്ഷമാകുന്നു
തിരുവനന്തപുരത്ത് പോര് രൂക്ഷം; ബിജെപി ജില്ലാ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കവെ തിരുവനന്തപുരം ബിജെപിയില്‍ പോര് രൂക്ഷമാകുന്നു. ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടി വിട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് നാല് പതിറ്റാണ്ടുകളായി പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രാധാകൃഷ്ണന്റെ രാജി. കഴിഞ്ഞതവണ ചെറിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് സീറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ പോര് രൂക്ഷമായിരിക്കുന്നത്.

പാര്‍ട്ടി പ്രാഥമിക അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായും അവഗണിച്ചുവെന്ന് രാധാകൃഷ്ണന്‍ പറയുന്നു.

പാര്‍ട്ടി കൂടിയാലോചനകള്‍ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നാണ് രാധാകൃഷ്ണന്‍ ആരോപിക്കുന്നത്. ഇത്രയും കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറയുന്നു.

''മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെപറ്റി ആലോചിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കുന്നതിനെപ്പറ്റിയും ആലോചിച്ചിട്ടില്ല. എന്നാല്‍ മത്സരിക്കണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com