പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറക്കും; ജാ​ഗ്രത

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്
പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറക്കും; ജാ​ഗ്രത

ഇടുക്കി: പൊന്മുടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ ആറു മണിയോടെ തുറക്കും. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ 30 സെ.മീ. ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com