ആറാംദിനം നിരാഹാരസമരം അവസാനിപ്പിച്ച് ഡീന്‍ കുര്യാക്കോസ്

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു
ആറാംദിനം നിരാഹാരസമരം അവസാനിപ്പിച്ച് ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യണമെന്നായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം.  നവംബര്‍ ഒന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്തത്. 

1964 ,1993 വര്‍ഷങ്ങളിലെ ഭൂപതിവ് ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ ഭേദഗതി വരുത്തുക, ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെയും സാധാരണക്കാരായ ജനങ്ങളുടെയും നിലനില്‍പ്പിനെ പോലും ബാധിക്കും വിധം 2019 ല്‍ സര്‍ക്കാര്‍ ഇറക്കിയ കരിനിയമങ്ങള്‍ റദ്ദാക്കുക, ഇടുക്കിയുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്നിവയായിരുന്നു സമരത്തിലെ പ്രധാന ആവശ്യങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com