ഒന്നര മാസമായി മുട്ടയിടുന്നില്ല, കോഴിക്ക് ശസ്ത്രക്രീയ; നീക്കിയത് 410 ഗ്രാം അവശിഷ്ടങ്ങള്‍

കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലാണ് കോഴിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്
ഒന്നര മാസമായി മുട്ടയിടുന്നില്ല, കോഴിക്ക് ശസ്ത്രക്രീയ; നീക്കിയത് 410 ഗ്രാം അവശിഷ്ടങ്ങള്‍


കോഴിക്കോട് : ശസ്ത്രക്രിയയിലൂടെ കോഴിയുടെ ഉള്ളിൽ കുടുങ്ങിക്കിടന്ന മുട്ടയുടെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലാണ് കോഴിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.  410 ഗ്രാം മുട്ടയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു.

അണ്ഡനാളത്തിൽനിന്ന് മുട്ട പുറത്തേക്ക് വരാത്തതായിരുന്നു പ്രശ്നം. ഒരു മാസത്തോളമായി കോഴി മുട്ടയിട്ടിരുന്നില്ല. ഒന്നരക്കിലോ തൂക്കവും ഒരുവയസ്സുമുള്ള കരിങ്കോഴിയാണ് ഇത്. ഭക്ഷണം കഴിക്കാനും നടക്കാനുമൊക്കെ പ്രയാസം നേരിട്ടതോടെ ‌ഉടമ ബേപ്പൂരിലുള്ള മൃഗാശുപത്രിയിൽ എത്തിച്ചു. 

എക്സറേ എടുത്തപ്പോഴാണ് പ്രശ്നം മനസ്സിലായത്. തുടർന്ന് ജില്ലാ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. കോഴിയെ മയക്കി ഒന്നരമണിക്കൂറോളമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കോഴി സുഖംപ്രാപിച്ചുവരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com