തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2020 02:24 PM  |  

Last Updated: 06th November 2020 02:24 PM  |   A+A-   |  

540933-voters-list

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് രണ്ടു ഘട്ടമായിട്ടാകും എന്നാണ് വിവരം. ഒറ്റഘട്ടമായി നടത്തുന്നതിനെ പൊലീസ് മേധാവി അടക്കം കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കമ്മീഷന്‍ സൂചന നല്‍കിയിരുന്നു. 

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകള്‍, 151 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 12 ന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.