നട തുറക്കാൻ കുളിച്ച് ക്ഷേത്രക്കുളത്തിന്റെ പടി കയറി, അറിയാതെ അണലിയെ ചവിട്ടി; വൈക്കം മേല്‍ശാന്തിക്ക് അദ്ഭുതകരമായ രക്ഷപെടല്‍

വൈക്കം ക്ഷേത്രത്തിന്റെ നട തുറക്കാൻ പോകവേ, വിഷപ്പാമ്പിനെ ചവിട്ടിയ മേൽശാന്തി അദ്‌ഭുതകരമായി രക്ഷപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വൈക്കം : വൈക്കം ക്ഷേത്രത്തിന്റെ നട തുറക്കാൻ പോകവേ, വിഷപ്പാമ്പിനെ ചവിട്ടിയ മേൽശാന്തി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. വൈക്കം മേൽശാന്തി ഡി ശ്രീധരൻ നമ്പൂതിരിയാണ് അണലി പാമ്പില്‍ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ടത്.പൊലീസും വനപാലകരുമെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.

വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് സംഭവം. ക്ഷേത്രനട തുറക്കാൻ കുളിച്ച് ഈറനായി കിഴക്കേ ക്ഷേത്രക്കുളത്തിന്റെ പടികയറി വരുമ്പോഴാണ് അദ്ദേഹം പാമ്പിനെ ചവിട്ടിയത്. ലൈറ്റ് തെളിച്ചപ്പോൾ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ടു.

എസ്ഐ  ബാബു ജോസഫിന്റെ നേതൃത്വത്തിൽ പൊലീസുകാർ പെട്ടെന്ന് ക്ഷേത്രത്തിലെത്തി. ഈ സമയം തെക്കേപ്പുരയിലെ തിണ്ണയിലെ പലകയുടെ അടിയിലേക്ക് പാമ്പ് കയറി. ഒരു മണിക്കൂറിനുള്ളിൽ കോട്ടയം വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി അണലിയാണെന്ന് തിരിച്ചറിഞ്ഞു. അഞ്ചടി നീളവും രണ്ടരക്കിലോയിലധികം തൂക്കവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com