തിരുവനന്തപുരത്ത് 70 സീറ്റില്‍ സിപിഎം; സിപിഐ 17;  ആറിടത്ത് ധാരണയായില്ല

തിരുവനന്തപുരം നഗരസഭയിലേക്കുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി.
തിരുവനന്തപുരത്ത് 70 സീറ്റില്‍ സിപിഎം; സിപിഐ 17;  ആറിടത്ത് ധാരണയായില്ല


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്കുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി.  സിപിഎം 70 സീറ്റില്‍ മത്സരിക്കും. സിപിഐ 17, ജനതാദള്‍ എസ് 2, കോണ്‍ഗ്രസ് എസ് 1, എല്‍ജെഡി 2, ഐഎന്‍എല്‍ 1, എന്‍സിപി 1, ആറ് സീറ്റുകളില്‍ ധാരണയായില്ല. 

നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നു. 43 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. 35 സീറ്റുകള്‍ ബിജെപി നേടി. 21 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരിടത്ത് സ്വതന്ത്രനായിരുന്നു വിജയം. 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ 3 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും.

ഒന്നാം ഘട്ടം -ഡിസംബര്‍ 8 (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. രണ്ടാം ഘട്ടം ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്. മൂന്നാം ഘട്ടം ഡിസംബര്‍ 14(തിങ്കള്‍) മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com