മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പത്മന്‍ അന്തരിച്ചു

സഹോദരന്‍ അടൂര്‍ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണന്‍', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകള്‍', 'കുഞ്ഞാടുകള്‍' തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പത്മന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പത്മനാഭന്‍ നായര്‍ (പത്മന്‍) അന്തരിച്ചു. 90 വയസ്സായിരുന്നു. മനോരമ വാരിക മുന്‍ പത്രാധിപര്‍ ആയിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുര്‍ന്നായിരുന്നു അന്ത്യം. വിഖ്യാത സാഹിത്യകാരന്‍ സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനാണ്. പ്രശസ്ത നടന്‍ അടൂര്‍ ഭാസിയുടെയും ചലച്ചിത്ര പ്രവര്‍ത്തകന്‍ ചന്ദ്രാജിയുടെയും സഹോദരനുമാണ്.

മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1930 ല്‍ ജനിച്ച പത്മനാഭന്‍ നായര്‍ അടൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഇന്റര്‍മീഡിയറ്റ് കോളജ്, പന്തളം എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. 

സഹോദരന്‍ അടൂര്‍ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണന്‍', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകള്‍', 'കുഞ്ഞാടുകള്‍' തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.

ഭാര്യ: കോട്ടയം മഠത്തില്‍ പറമ്പില്‍ കുടുംബാംഗം പരേതയായ വിമലാദേവി. മക്കള്‍: ചിത്ര, ലക്ഷ്മി, ജയകൃഷ്ണന്‍ നായര്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കള്‍: രമേഷ് കുമാര്‍ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍), ജഗദീഷ് ചന്ദ്രന്‍ (എന്‍ജിനീയര്‍, കുവൈത്ത്) ധന്യ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com