കോയമ്പത്തൂർ: കോൺഗ്രസ് നേതാവും എംപിയുമായ രമ്യ ഹരിദാസിന് കാൽ വഴുതി വീണ് പരിക്ക്. രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കും.
കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ബിന്ദു കൃഷ്ണ വിവരം പങ്കിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ