ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരില്‍ 4 മലയാളി ഡോക്ടര്‍മാര്‍, 1000 ഇന്ത്യക്കാര്‍

യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ നാല് മലയാളി ഡോക്ടർമാർ
ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരില്‍ 4 മലയാളി ഡോക്ടര്‍മാര്‍, 1000 ഇന്ത്യക്കാര്‍


ചെന്നൈ: യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ നാല് മലയാളി ഡോക്ടർമാർ. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ആയിരത്തില്‍ അധികം ഇന്ത്യക്കാര്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. മലയാളികൾ ഉൾപ്പെടെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പ്രവർത്തിച്ച ഏഴ് ഡോക്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. 

പ്രഫ ടി ജേക്കബ് ജോൺ, ഡോ കെ എസ്ജേ ക്കബ്, പ്രഫ വേദാന്തം രാജശേഖർ, പ്രഫ  ഗഗൻദീപ് കാങ്, പ്രഫ  അലോക് ശ്രീവാസ്തവ, ഡോ പ്രതാപ് തര്യൻ,  ഡോ കുര്യൻ തോമസ് എന്നിവർക്കാണ് നേട്ടം. പകർച്ചവ്യാധി, ക്ലിനിക്കൽ വൈറോളജി, വാക്സിനോളജി, എപ്പിഡിമിയോളജി എന്നിവയിൽ രാജ്യത്ത് തന്നെ മികവ് തെളിയിച്ച വ്യക്തിയാണ് ഡോ. ജേക്കബ് ജോൺ. രാജ്യത്തെ ആദ്യത്തെ വൈറോളജി ലബോറട്ടറി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ അദ്ദേഹം ആലുവ സ്വദേശിയാണ്. 

മനോരോഗ വിദഗ്ധനാണ് ഡോ പ്രതാപ് തര്യൻ.  ഒട്ടേറെ വിദേശ മെഡിക്കൽ സംഘടനകളുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡോ കുര്യൻ തോമസ് തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ പുതുച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജനറൽ മെഡിസിൻ വകുപ്പ് മേധാവി.

തൃശൂർ സ്വദേശിയാണ്സൈ സൈക്യാട്രി വിഭാഗം പ്രഫസറായിരുന്ന ഡോ കെ എസ് ജേക്കബ്. മാനസികാരോഗ്യം, രോഗം എന്നിവയിൽ സംസ്കാരത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ജേക്കബ് ജോൺ, കുര്യൻ തോമസ്, പ്രതാപ് തര്യൻ, കെ എസ് ജേക്കബ് എന്നിവർ നിലവിൽ സിഎംസിയിൽ നിന്നു വിരമിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com