കമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്; അഴിമതി നടത്തിയിട്ടില്ല; ലീഗ് എംഎല്‍എയെ ന്യായീകരിച്ച് ചെന്നിത്തല

ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെ തണല്‍ ഉണ്ടായിരുന്നു
കമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്; അഴിമതി നടത്തിയിട്ടില്ല; ലീഗ് എംഎല്‍എയെ ന്യായീകരിച്ച് ചെന്നിത്തല

കൊല്ലം: ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ എംസി കമറുദ്ദിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണെന്നും  ഇതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടലില്ലെന്നും ചെന്നിത്തല പറഞ്ഞു. എംഎല്‍എയക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസ് എടുക്കുകയാണെന്നും തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. 

ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം. അംഗീകാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് ഒരു അന്വേഷണവും പാടില്ല. ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല. ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് സി.പി.എം. എത്തിച്ചേര്‍ന്നിട്ടുളളത്. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു. 

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. 

ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെ തണല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ തണലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com