എറണാകുളത്തും തൃശൂരും 600ന് മുകളിൽ രോ​ഗികൾ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളത്തും തൃശൂരും 600ന് മുകളിൽ രോ​ഗികൾ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളത്തും തൃശൂരും 600ന് മുകളിൽ രോ​ഗികൾ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. 644 പേർക്കാണ് ജില്ലയിൽ രോ​ഗം കണ്ടെത്തിയത്. 

എറണാകുളം 644, തൃശൂർ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂർ 344, പാലക്കാട് 306, ഇടുക്കി 179, കാസർക്കോട് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ആകെ 5440 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 24 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1692 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

എറണാകുളം 471, തൃശൂർ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂർ 238, പാലക്കാട് 183, ഇടുക്കി 146, കാസർക്കോട് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com