കോവിഡ് കെയര്‍ സെന്ററില്‍ റിമാന്റ് പ്രതിയുടെ മരണം; ആറ് ജയില്‍ ജീവനക്കാര്‍ അറസ്റ്റില്‍

കോവിഡ് കെയര്‍ സെന്ററില്‍  ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
കോവിഡ് കെയര്‍ സെന്ററില്‍ റിമാന്റ് പ്രതിയുടെ മരണം; ആറ് ജയില്‍ ജീവനക്കാര്‍ അറസ്റ്റില്‍


തൃശൂര്‍: തൃശൂരില്‍ കഞ്ചാവ് കേസ് പ്രതിയായ ഷമീര്‍  റിമാന്റിലിരിക്കേ മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ജീവനക്കാര്‍ അറസ്റ്റില്‍. അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററില്‍  ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പട്ട് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഷമീര്‍ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. 

സെപ്റ്റംബര്‍ 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പിടികൂടിയത്. റിമാന്‍ഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റി. 30ന് അപസ്മാരബാധയെ തുടര്‍ന്ന് ഷമീറിനെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി തിരികെ നിരീക്ഷണ കേന്ദ്രത്തിലെക്ക് എത്തിച്ചു. പിന്നീടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ഷമീര്‍ മരിച്ചത്. തലക്കേറ്റ ക്ഷതവും ക്രൂരമര്‍ദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മര്‍ദ്ദനത്തില്‍ ഷമീറിന്റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തില്‍ 40ലേറെ മുറിവുകളും ദേഹം മുഴുവന്‍ രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. കോവിഡ് സെന്ററില്‍ വെച്ച് ഷമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടതായി ഭാര്യയും കേസിലെ മറ്റു പ്രതികളും മൊഴി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com