തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല ; ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്

തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോതിക്കുന്നുണ്ട്
തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല ; ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറി സാധ്യത ശക്തമാകുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. 

ഫാന്‍ ഉരുകിയതിന് കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തു നിന്നും രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് തീപിടിത്തത്തിന് കാരണമായോ എന്ന് കണ്ടെത്താനായിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോതിക്കുന്നുണ്ട്. കൊച്ചിയിലോ ബംഗലൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കാനാണ് ആലോചിക്കുന്നത്. 

കഴിഞ്ഞ ആഗസ്റ്റ് 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഫയലുകതള്‍ കത്തിനശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ എന്‍ഐഎ വിളിപ്പിച്ച സമയത്താണ് തീപിടുത്തവുമുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com