കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡിക്ക് എതിരെയെടുത്ത കേസില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍
ഇ ഡി റെയ്ഡിന് പിന്നാലെ ബീനീഷിന്റെ ഭാര്യ മാധ്യമങ്ങളെ കണ്ടപ്പോള്‍/ ഫയല്‍ ചിത്രം
ഇ ഡി റെയ്ഡിന് പിന്നാലെ ബീനീഷിന്റെ ഭാര്യ മാധ്യമങ്ങളെ കണ്ടപ്പോള്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡിക്ക് എതിരെയെടുത്ത കേസില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍. രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇ ഡിക്ക് എതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ നടപടികളാണ് അവസാനിപ്പിച്ചത്. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്ന് കമ്മീഷന്‍ അംഗം കെ നസീര്‍ പറഞ്ഞു. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 

ഇഡിക്കെതിരായ നടപടിക്ക് എതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നിരുന്നു. ബാലാവകാശ കമ്മീഷന്‍ സിപിഎമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ആരോപണം. പാലത്തായിലെയും വാളയാറിലെയും കുട്ടികളുടെ കാര്യത്തില്‍ ബാലാവകാശ കമ്മീഷന്‍ ധൃതിപിടിച്ച് എത്തിയില്ലല്ലോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചിരുന്നു. ബാലാവകാശ കമ്മീഷന്‍ സിപിഎം പോഷക സംഘടനയായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com