ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്‍ എംഎല്‍എയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍  പൊലീസ്  കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസര്‍കോട്:  ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍  പൊലീസ്  കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നാളെയും ചോദ്യം ചെയ്യല്‍ തുടരും.

നിക്ഷേപകരുടെ പണം  ഉപയോഗിച്ച് സ്വകാര്യ സ്വത്ത് സ്വന്തമാക്കിയോ , ബിനാമി ഇടപാടുകള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. കൂടുതല്‍ കേസുകളില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായാണ് വിവരം. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടെ എം സി കമറുദ്ദീനും, പൂക്കോയ തങ്ങള്‍ക്കുമെതിരായി ചന്തേര സ്‌റ്റേഷനില്‍ നാല് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ കമറുദ്ദീനെതിരെ 116 വഞ്ചന കേസുകളായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com