കാനത്തിന് ഇന്ന് എഴുപതാം പിറന്നാള്‍

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ വഴി രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ രണ്ട് തവണ നിയമസഭാ അംഗമായിരുന്നിട്ടുണ്ട്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് എഴുപതാം പിറന്നാള്‍. സാധാരണ ജന്മദിനം ആഘോഷിക്കുന്ന പതിവില്ല. അതിനാല്‍ സപ്തതി ദിനമായ ഇന്നും കാനം പതിവുപോലെ പാര്‍ട്ടി ഓഫീസിലെത്തും. 

മുന്നണിയ്ക്ക് അകത്തും പുറത്തും നിലപാടുകള്‍ മുഖം നോക്കാതെ കാര്‍ക്കശ്യത്തോടെ പറയുന്ന കാനത്തിന്റെ ശൈലിക്ക് സപ്തതിയെത്തിയിട്ടും ഇന്നും മൂര്‍ച്ച കുറഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് നടക്കുന്ന ഇടതുമുന്നണി നേതൃയോഗത്തിലും കാനം പങ്കെടുക്കും. 

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ വഴി രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ രണ്ട് തവണ നിയമസഭാ അംഗമായിരുന്നിട്ടുണ്ട്. എം എന്‍ ഗോവിന്ദന്‍നായരും ടി വി തോമസും എന്‍ ഇ ബാലറാമും അടങ്ങുന്ന സിപിഐ സെക്രട്ടേറിയറ്റില്‍ 28-ാം വയസ്സില്‍ കാനം അംഗമായി.  

രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ എഴുതിത്തള്ളിയവരെ നിഷ്പ്രഭരാക്കി എഐടിയുസി ജനറല്‍ സെക്രട്ടറി പദത്തിലൂടെ അദ്ദേഹം സിപിഐ രാഷ്ട്രീയത്തില്‍ ശക്തമായി തിരിച്ചെത്തി. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം  ജനയുഗത്തിന്റേയും, നവയുഗത്തിന്റേയും ചീഫ് എഡിറ്റര്‍ കൂടിയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com