സ്വര്‍ണകള്ളക്കടത്ത് : ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് അറസ്റ്റ് വാറണ്ട്

നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന്റെ കിംഗ് പിന്‍ ഖാലിദ് ആണെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു
ഖാലിദ്, സ്വപ്ന എന്നിവർ
ഖാലിദ്, സ്വപ്ന എന്നിവർ



കൊച്ചി : യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അല്‍ ഷൗക്രിക്ക് അറസ്റ്റ് വാറണ്ട്.  കള്ളക്കടത്തു കേസില്‍ കസ്റ്റംസ് ഖാലിദിനെ മൂന്നാം പ്രതിയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കൊച്ചി സാമ്പത്തിക കുറ്റകൃത്യ കോടതി ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് വിദേശ കാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്ന, പി.എസ്. സരിത് എന്നിവരുമായി ചേർന്നു ഖാലിദ് വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്റെ നിർമാണക്കരാർ ലഭിക്കാൻ 3.80 കോടി രൂപ മതിക്കുന്ന വിദേശ കറൻസി ഖാലിദിനു കൈമാറിയെന്നു യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഖാലിദിനു കൈമാറിയതായി സന്തോഷ് ഈപ്പൻ പറയുന്ന 3.80 കോടി രൂപ എന്തിനു വിനിയോഗിച്ചെന്നും അന്വേഷിക്കുന്നുണ്ട്.

കോൺസുലേറ്റിന്റെ മുഴുവൻ സാമ്പത്തിക വിനിമയങ്ങളുടെ ചുമതലക്കാരൻ കൂടിയായിരുന്നു ഖാലിദ്.  ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായി കേരളത്തിൽ തങ്ങാൻ ഇടയായത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com