തദ്ദേശ തെരഞ്ഞെടുപ്പ് :  അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് :  അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

സംവരണമണ്ഡലങ്ങളിൽ മാറ്റം വരുത്തണമെന്ന് കോടതി നി‍ർദ്ദേശിച്ച സ്ഥലങ്ങളിൽ ഇന്ന് നറുക്കെടുപ്പ് നടക്കും

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  അന്തിമവോട്ടർപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേര് ചേർക്കാൻ ഒരവസരം കൂടി നൽകി. പുതുതായി ചേർത്ത പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. 

ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കില്ല. നവംബർ 10ന്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഏതാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചത്. 

സംവരണമണ്ഡലങ്ങളിൽ മാറ്റം വരുത്തണമെന്ന് കോടതി നി‍ർദ്ദേശിച്ച സ്ഥലങ്ങളിൽ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ,  കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികളിലും 5 ഗ്രമാപഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ്  സംവരണ മണ്ഡലങ്ങളിൽ മാറ്റം വരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com