മദ്യപാനത്തിനിടെ തര്‍ക്കം;  പെരുമ്പാവൂരില്‍ തമിഴ്‌നാട് സ്വദേശിയെ തൂമ്പകൊണ്ട് അടിച്ചുകൊന്നു

പെരുമ്പാവൂരില്‍ തമിഴ്‌നാട് സ്വദേശിയ തൂമ്പയുടെ പിടി കൊണ്ട് അടിച്ചുകൊന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തമിഴ്‌നാട് സ്വദേശിയ തൂമ്പയുടെ പിടി കൊണ്ട് അടിച്ചുകൊന്നു. തഞ്ചാവൂര്‍ സ്വദേശി മണിയാണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

പെരുമ്പാവൂരില്‍ തന്നെ നടന്ന മറ്റൊരു സംഭവത്തില്‍, വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു വെടിവെപ്പ്. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് ആദില്‍ ഷാ എന്നയാളുടെ നെഞ്ചില്‍ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com