കോതമംഗലത്ത് ഹര്‍ത്താല്‍

കടകമ്പോളങ്ങള്‍ അടച്ചിടുമെന്നും ബസ്, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയെല്ലാം പണിമുടക്കുമെന്നും മതമൈത്രി സമിതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. കോതമംഗലം മാര്‍ തോമ ചെറിയ പള്ളി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോതമംഗലം ടൗണിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.  

മതമൈത്രി സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. കടകമ്പോളങ്ങള്‍ അടച്ചിടുമെന്നും ബസ്, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയെല്ലാം പണിമുടക്കുമെന്നും മതമൈത്രി സമിതി ചെയര്‍മാന്‍ എ ജി ജോര്‍ജ്ജും കണ്‍വീനര്‍ കെ എ നൗഷാദും അറിയിച്ചു.


കോതമം​ഗലം പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പള്ളി ഏറ്റെടുക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് സർക്കാരിന് വാക്കാൽ ഹൈക്കോടതി നൽകിയിരിക്കുന്നത്. പള്ളി ഏറ്റെടുത്തു കൈമാറണമെന്ന ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറെ കോടതി രൂക്ഷമായി വിമർശിച്ചു. കളക്ടര്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും വിധി നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന് സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com