മാസ്‌ക് ധരിക്കാത്തതിന് പിഴയടയ്ക്കാന്‍ പറഞ്ഞ സിഐയെ മര്‍ദിച്ചയാള്‍ക്ക് കോവിഡ്

അറസ്റ്റിലായ മൂന്നുപേരില്‍ ഒരാളായ മടിക്കൈ ചാളക്കടവ് മണക്കടവ് മങ്കുണ്ടില്‍ ഹൗസിലെ എം.രമേശന്റെ (48) കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
മാസ്‌ക് ധരിക്കാത്തതിന് പിഴയടയ്ക്കാന്‍ പറഞ്ഞ സിഐയെ മര്‍ദിച്ചയാള്‍ക്ക് കോവിഡ്


നീലേശ്വരം: പൊതുസ്ഥലത്തു മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടതിന് നീലേശ്വരം സിഐ പി സുനില്‍കുമാര്‍, ഡ്രൈവര്‍ സിപിഒ, ആര്‍ കലേഷ് എന്നിവരെ  കയ്യേറ്റം ചെയ്തയാള്‍ക്ക് കോവിഡ്. അറസ്റ്റിലായ മൂന്നുപേരില്‍ ഒരാളായ മടിക്കൈ ചാളക്കടവ് മണക്കടവ് മങ്കുണ്ടില്‍ ഹൗസിലെ എം.രമേശന്റെ (48) കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. പുതുക്കൈയിലെ സി അഭിലാഷ് (38), ചിറപ്പുറം മൈമൂന മന്‍സിലിലെ പി വി റാഷിദ് (39) എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു രണ്ട് പ്രതികള്‍. മൂവരെയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കോവിഡ് പോസിറ്റീവ് ആയ രമേശനെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്ത് പിഴ അടയ്ക്കാനാവശ്യപ്പെട്ടപ്പോള്‍ മൂന്നുപേരും കലേഷിനെ ആക്രമിക്കുകയായിരുന്നു.

അക്രമം തടയാന്‍ ചെന്നപ്പോഴാണ് സിഐക്കു നേരെ കയ്യേറ്റമുണ്ടായത്.  ഉന്തും തള്ളുമുണ്ടായതോടെ വിവരമറിഞ്ഞു എസ്‌ഐ, കെ പി സതീഷിന്റെ പൊലീസ് സംഘം സ്ഥലത്തേത്തി. ഇതിനിടെ മൂവരും  സ്ഥലം വിട്ടെങ്കിലും പൊലീസ് രാത്രി തന്നെ തിരഞ്ഞു പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com