വിധി നടപ്പാക്കേണ്ടെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണ; കോതമംഗലം പള്ളി തര്‍ക്കം പരിഹരിക്കാന്‍ മൂന്നുമാസത്തെ സമയം വേണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
വിധി നടപ്പാക്കേണ്ടെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണ; കോതമംഗലം പള്ളി തര്‍ക്കം പരിഹരിക്കാന്‍ മൂന്നുമാസത്തെ സമയം വേണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

ഇരുവിഭാഗവുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരണം. ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. 

ചര്‍ച്ചയില്‍ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ട്. കോടതി ഉത്തരവിന്റെ ബലത്തില്‍ പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. 

പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സമാധാനാന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നത്. കോവിഡ് വ്യാപന സാധ്യത മുന്നില്‍ക്കണ്ടാണ് പള്ളി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതെന്ന് ജില്ലാ കലക്ടര്‍ കോടതിയില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com