ഇത്തവണയും മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം

2014 മുതല്‍ അദ്ദേഹം സൈനികരോടൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്
ഇത്തവണയും മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണവത്തെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം. 2014 മുതല്‍ അദ്ദേഹം സൈനികരോടൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഗുജറാത്തിലോ അല്ലെങ്കില്‍ രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലോ ആയിരിക്കും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യം കാക്കുന്ന സൈനികര്‍ക്ക് വേണ്ടി ദീപാവലി ദിനത്തില്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ട്വിറ്ററിലൂടെ ആഹ്വാനം നല്‍കിയിരുന്നു. സംയുക്തെൈ സെനിക മേധാവി ബിബിന്‍ റാവത്തും പ്രധാനമന്ത്രിയെ അനുഗമിച്ചേക്കും. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com