'രാജധാനി'ക്ക് കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ; സമയത്തിലും മാറ്റം

രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കൊച്ചി : തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. 

കേരളത്തിനുള്ളിലെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ സമയക്രമം ഇപ്രകാരമാണ്. തിരുവനന്തപുരം-രാത്രി 7.15. കൊല്ലം - രാത്രി 8.11, ആലപ്പുഴ- രാത്രി 9.33, എറണാകുളം- രാത്രി 10.30, തൃശൂര്‍ - രാത്രി 11.53, ഷൊര്‍ണൂര്‍ രാത്രി 12.45, കോഴിക്കോട് - രാത്രി 1.57, കണ്ണൂര്‍ - പുലര്‍ച്ചെ 3.12, കാസര്‍കോട് - പുലര്‍ച്ചെ 4.24 എന്നിങ്ങനെയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com