സ്വപ്‌നയ്ക്ക് ഐസകുമായി അടുത്തബന്ധം; പല തവണ കൂടിക്കാഴ്ച നടത്തി; ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളുടെ നികുതിപണം വിഴുങ്ങിയ ശേഷം ഐസക് താത്വിക  അവലോകനം നടത്തുകായാണെന്ന് കെ സുരേന്ദ്രന്‍
സ്വപ്‌നയ്ക്ക് ഐസകുമായി അടുത്തബന്ധം; പല തവണ കൂടിക്കാഴ്ച നടത്തി; ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് കെ സുരേന്ദ്രന്‍


കോഴിക്കോട്:  സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസകിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പല തവണ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയെന്നും കേസില്‍ തോമസ് ഐസക് കുടുങ്ങുമെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

കിഫ്ബിയില്‍ നടക്കുന്നതെല്ലാം വലിയ കമ്മീഷന്‍ തട്ടിപ്പാണ്. ജനങ്ങളുടെ
നികുതിപണം വിഴുങ്ങിയ ശേഷം ഐസക് താത്വിക  അവലോകനം നടത്തുകായാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോമസ് ഐസക് നടപ്പിലാക്കുന്ന പലപദ്ധതികളും വന്‍ അഴിമതിയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സിപിഎം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നുണ്ട്.

കിഫ്ബിയില്‍ ഓഡിറ്റിങ്ങും ടെന്‍ഡര്‍ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികള്‍ വരെ ടെന്‍ഡര്‍ വിളിക്കാതെ ഊരാളുങ്കലിനു കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകള്‍ ഇഡി അന്വേഷിച്ചാല്‍ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും. കിഫ്ബിയില്‍ നടന്ന കൊള്ളകള്‍ കണ്ടെത്തിയതു കൊണ്ടാണു ധനമന്ത്രിക്ക് അസഹിഷ്ണുത വന്നത്. കിഫ്ബിയിലേക്കുള്ള വരവും ചെലവും ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com