സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം; നിയമവിദഗ്ധരുമായി കൂടിയാലോചന; രാഷ്ട്രപതിക്ക് പരാതി നല്‍കും

സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം
സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം; നിയമവിദഗ്ധരുമായി കൂടിയാലോചന; രാഷ്ട്രപതിക്ക് പരാതി നല്‍കും


തിരുവനന്തപുരം: സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം. രാഷ്ട്രപതിക്ക് അടക്കം പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി. സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം. കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 

സര്‍ക്കാരിന് നല്‍കിയ കരട് റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും  കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം.

മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സര്‍ക്കാര്‍ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com