ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു; അസംബന്ധം പറഞ്ഞാല്‍ തുറന്നുകാട്ടും; അക്കമിട്ട് മറുപടി പറഞ്ഞ് തോമസ് ഐസക്

ബിജെപി - കോണ്‍ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടിരിക്കുകയാണ്
ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു; അസംബന്ധം പറഞ്ഞാല്‍ തുറന്നുകാട്ടും; അക്കമിട്ട് മറുപടി പറഞ്ഞ് തോമസ് ഐസക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കാതലായ കാര്യങ്ങള്‍ക്ക് മറുപടി പറയാതെ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തോമസ് ഐസക് പറഞ്ഞു. കരട് റിപ്പോര്‍ട്ടില്‍ മറവില്‍ അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

'പ്രതിപക്ഷ നേതാവ് ലാവ്‌ലിന്‍ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നാലോചിക്കണം. ഒരു സി.എജി കരട് റിപ്പോര്‍ട്ട് വച്ചാണ് ലാവ്‌ലിന്‍ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്ഥാനത്തിന് ഉണ്ടായില്ല എന്നാണ് ആ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മൊത്തം പാഴായി പോയി എന്നും കരട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് ചോര്‍ത്തിയാണ് 10 വര്‍ഷത്തോളം ആറാടിയത്. 

പിന്നീട് ഇക്കാര്യം തിരുത്തി സിഎജി പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പഴയ കരട് റിപ്പോര്‍ട്ടിലെ വിവരമാണ് ഉദ്ധരിച്ചത്. ഇന്നും 374 കോടിയുടെ കണക്കുവെച്ചാണ് പ്രചാരണം.തങ്ങള്‍ക്കതിന്റെ അനുഭവമുണ്ട്. കിഫ്ബിയിലും ഇതാവര്‍ത്തിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതിയിരുന്നത്. അത് പൊളിഞ്ഞു. അതിന്റെ വെപ്രാളമാണ് കണ്ടത്' ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ധനകാര്യ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത്. 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ഒരിക്കല്‍ പോലും ഇത് ഭരണഘടനാനുസൃമാണോ എന്ന് ചോദിക്കാതെയുള്ള ഒരു റിപ്പോര്‍ട്ട് സിഎജി അല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ല. കരട് റിപ്പോര്‍ട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലപ്പെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com