കോട്ടയത്ത് എല്‍ഡിഎഫ് സീറ്റ് ധാരണയായി; സിപിഐ നാലിടത്ത്; 9 ഇടത്ത് കേരളാ കോണ്‍ഗ്രസും സിപിഎമ്മും

ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മും കേരളാ കോണ്‍ഗ്രസും 9 വീതം സീറ്റുകളില്‍ മത്സരിക്കും. സിപിഐ നാലിടത്തും മത്സരിക്കും
കോട്ടയത്ത് എല്‍ഡിഎഫ് സീറ്റ് ധാരണയായി; സിപിഐ നാലിടത്ത്; 9 ഇടത്ത് കേരളാ കോണ്‍ഗ്രസും സിപിഎമ്മും

കോട്ടയം:  തദ്ദേശതെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള എല്‍ഡിഎഫിലെ തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മും കേരളാ കോണ്‍ഗ്രസും 9 വീതം സീറ്റുകളില്‍ മത്സരിക്കും. സിപിഐ നാലിടത്തും മത്സരിക്കും. മുന്നണിയില്‍ ഐകകണ്‌ഠ്യേനെയാണ് തീരുമാനെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു

കേരളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. ഒരു സീറ്റ് സിപിഐ വിട്ടുനല്‍കി. 12 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലേക്ക് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്‍സിപിക്കും ജെഡിയുവിന് സീറ്റില്ല

അതേസമയം പാലാ മുന്‍സിപ്പാലിറ്റിയിലെ അടക്കം സീറ്റ് വിഭജനത്തില്‍ ധാരണയായില്ല. അതാതിടങ്ങളില്‍  ഇത് സംബന്ധിച്ച് തീരുമാനമെടുക്കാം. പാലാ മുനിസിപ്പാലിറ്റിയില്‍ 17 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്.  ഈ സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയാറാണെങ്കിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com